കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് കത്തീഡ്രല്‍,സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പി സ്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രവുമായ പഴയപള്ളി(അക്കരപ്പള്ളി)വി.ഡോമിനിക്കിന്‍റെ യും , വി. കന്യാമറിയത്തിന്‍റെയും വി. സെബസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാ ള്‍ ജനുവരി 25 മുതല്‍ 31 വരെ നടക്കുകയാണ്. 25 ന് വൈകുന്നേരം 5.30 ന് റവ. ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ കത്തീഡ്രലില്‍ കൊടിയേറ്റും തുടര്‍ന്ന് പരി. കുര്‍ബാന, ലദീഞ്ഞ് 26 ന് 4.30ന് ആഘോഷപൂര്‍വ്വമായ പരി. കുര്‍ബാന, ലദീഞ്ഞ് റവ. ഫാ. ജസ്റ്റിന്‍ പഴേപ്പ റമ്പില്‍. തുടര്‍ന്ന് ഇടവകദിനാചാരണം, കൂട്ടായ്മ വാര്‍ഷികം, സ്നേഹവിരുന്ന്. 27 ന് 4 ന് ആഘോഷമായ പരി. കുര്‍ബാന റവ. ഫാ. മാര്‍ട്ടിന്‍ വെള്ളിയാങ്കുളം തുടര്‍ന്ന് പുത്തന ങ്ങാടി വഴി പഴയപള്ളിയിലേക്ക് പ്രദക്ഷിണം, 6.30ന് പഴയപള്ളിയില്‍ കൊടിയേറ്റ്, കു ര്‍ബാന റവ. ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍.28നും 29 നും രാവിലെ 5.00 , 6.30, 9.00 , ഉ ച്ചയ്ക്ക് 12.00, വൈകുന്നേരം 4.30, 6.45 എന്നീ സമയങ്ങളില്‍ പരി. കുര്‍ബാന അര്‍പ്പി ക്കും.
29 വൈകുന്നേരം മേലാട്ടുതകിടിയില്‍നിന്നുള്ള കഴുന്നു പ്രദക്ഷിണം, 30 ന് രാവിലെ 5 ന് 6.30 ന്, 9 ന് ഉച്ചയ്ക്ക് 12 ന് വി. കുര്‍ബാന വൈകുന്നേരം 4.30 ന് ആഘോഷപൂര്‍വ്വ മായ പരി. കുര്‍ബാന മാര്‍ ജോസ്പുളിക്കല്‍. വൈകുന്നേരം പുളിമാവില്‍നിന്നുള്ള ക ഴുന്ന് പ്രദക്ഷിണം. 6 മണിക്ക് ചരിത്രപ്രസിദ്ധമായ ടൗണ്‍ ചുറ്റിയുള്ള ആഘോഷപൂര്‍വ്വമാ യ തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്ന് 31 ന് രാവിലെ 5 ന്, 6.30 ന് 9 ന്, വി. കുര്‍ബാന, മ ണ്ണാറക്കയം ഭാഗത്തുനിന്നുള്ള കഴുന്ന് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരുന്നു, 10.30 നും, ഉച്ചയ്ക്ക് 12 നും വി. കുര്‍ബാന. വൈകുന്നന്നേരം 4.30 ന് ആഘോഷപൂര്‍വ്വമായ പരി. കുര്‍ബാന മാര്‍ മാത്യു അറയ്ക്കല്‍. തുടര്‍ന്ന് പ്രദക്ഷിണം, കൊടിയിറക്ക്. 6.45 ന് പീറ്റര്‍ ചേരാനെല്ലൂര്‍ ടീം അവതരിപ്പിക്കുന്ന ഭക്തിഗാന സ്നേഹസങ്കീര്‍ത്തനം.
തിരുനാള്‍ ദിവസങ്ങളില്‍ പഴയപള്ളിയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിപുലമായ ക്രമീ കരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കഴുന്ന്, അടിമ നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാ ന്‍ വളരെ വിപുലമായ പന്തലും ഒരുക്കിയിട്ടുണ്ട്. തിരുനാളിന്‍റെ വിജയത്തിനായി കത്തീ ഡ്രല്‍ വികാരി ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, ഫാ. ഇമ്മാനുവല്‍ മങ്കന്താനം,ഫാ. വറുഗീ സ് കാലാക്കല്‍, ഫാ. മാത്യു നടയ്ക്കല്‍, ഫാ. ജോബി അറയ്ക്കപ്പറമ്പില്‍, കൈക്കാരന്മാ രായ കെ.എ. ജോസ്, കൊല്ലംകുളം, റ്റോണി ആനത്താനം, മാത്തച്ചന്‍ മാളിയേക്കല്‍, ദേവ സ്യാച്ചന്‍ ചെറുവള്ളി, ജനറല്‍ ക്യാപ്റ്റന്‍ അഡ്വ. ബെന്നി കുന്നത്ത്, വൈസ് ക്യാപ്റ്റന്മാ രായ റെജി കൊച്ചുകരിപ്പാപ്പറമ്പില്‍,സിനി ജിബു, പബ്ലിസിറ്റി കണ്‍വീനര്‍ ജോമോന്‍ ഇ ല്ലിക്കമുറി, പ്രസുദേന്തി ജോണി മാങ്കൂട്ടം, കമ്മറ്റി കണ്‍വീനര്‍മാര്‍ എന്നിവരുടെ നേതൃ ത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.